കൊടകര (തൃശ്ശൂർ): ആളൂർ ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് ആനത്തടം വിശ്വനാഥപുരം അമ്പലത്തിന് സമീപം വന്യജീവി ആക്രമണത്തിൽ ആടുകളെ ചത്തനിലയിൽ കണ്ടെത്തി.
ചാതേലി മാത്യുവും കുടുംബവും വളർത്തുന്ന നാല് ആടുകളെയാണ് തിങ്കളാഴ്ച്ച പുലർച്ചെ കൊന്നത്. ഒരു ആട്ടിൻകുട്ടിക്ക് പരിക്കുണ്ട്.
മരത്തിന്റെ പട്ടിക ഉപയോഗിച്ച് തയ്യാറാക്കിയ കൂടിന്റെ ഉള്ളിലാണ് അടുകളെ സംരക്ഷിച്ചിരുന്നത്.
മാത്യു പുലർച്ചെ നാലരയോടെ പശുക്കളെ കറക്കുന്നതിനായി എണീറ്റപ്പോഴാണ് പരിക്കേറ്റ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടത്. വെളിച്ചമിട്ട് നോക്കിയപ്പോൾ കുറുനരി ഓടിപ്പോകുന്നത് കണ്ടെന്ന് മാത്യു പറഞ്ഞു.
മംഗലൻ ജെയ്സന്റെ രണ്ട് ആടുകളും മുള്ളൻകുഴി ജോൺസന്റെയും അറയ്ക്കൽ അനിത അജീഷിന്റെയും ഓരോന്നും ഉൾപ്പടെ എട്ട് അടുകളുമാണ് ഇക്കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഈ പരിസരത്ത് കൊല്ലപ്പെട്ടതെന്ന് വാർഡംഗം ഷൺമുഖൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.