കണ്ണൂർ/ കൊല്ലം/എറണാകുളം: കണ്ണൂരിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കല്ലടത്ത് സ്വദേശി നബീസ (65) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ഇവർക്ക് പാമ്പുകടിയേറ്റത്. വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. കടിച്ചത് വിഷമുള്ള പാമ്പാണ് എന്ന് മനസിലായിരുന്നില്ല എന്നാണ് വിവരം.
പാമ്പ് കടിയേറ്റതിന് ശേഷം നബീസ മുറിയിലേക്ക് പോയി കിടന്നു. പിന്നീട് കാഴ്ച മങ്ങാൻ തുടങ്ങി ശരീരത്തിന് തളർച്ച തോന്നിയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച സയമത്ത് ആരോഗ്യനില വഷളായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടാണ് നബീസയ്ക്ക് പാമ്പു കടിയേറ്റത്. ആശുപത്രിയിലെത്തിച്ചതിന് ശേഷം 30 ഡോസ് ആന്റിവെനം കുത്തിവെച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിക്കെട്ടൻ ഇനത്തിൽ വരുന്ന പാമ്പാണ് നബീസയെ കടിച്ചതെന്നാണ് വിവരം.
എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പു കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.