തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;

ആനക്കല്ല് (തൃശ്ശൂർ): ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)ആണ് കൊല്ലപ്പെട്ടത്. 


വ്യാഴാഴ്ച രാവിലെ ഏട്ടരയോടെ ഇവരുടെ വീടിന് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ശിവപ്രസാദിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് സമീപത്തെ കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തിത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു.


അബോധാവസ്ഥയിൽ കണ്ടെത്തിയ ഉണ്ണിമായയെ ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുപുഴ പോലീസ് ആണ് അന്വേഷണം. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ അയ്യന്തോളിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. 

ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു. ഇവർക്ക് നാലു വയസുള്ള ഒരു പെൺകുഞ്ഞുണ്ട്. മകൾ നൗറിൻ ഏതാനും ദിവസമായി ഉണ്ണിമായയുടെ വീട്ടിലാണ് താമസം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !