അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യത; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കൊല്ലം: കനത്ത ചൂട് കാരണം കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 


അതേസമയം പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമാകില്ല. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് നടപടി.

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. പുറം ജോലികളിൽ ഏർപ്പെടുന്നവർ കർശന നിർദേംശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും കർശന നിർദേശം നൽകിയിട്ടുണ്ട്. 


പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാഴാഴ്ച. സംസ്ഥാനത്ത് വ്യാഴാഴ്ച സൂര്യാഘാതമേറ്റ് കിണർ പണി ചെയ്തുകൊണ്ടിരുന്നയാൾ മരിച്ചിരുന്നു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്.


ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാദാപുരത്ത് അങ്കണവാടി ജീവനക്കാരിക്ക് ജോലിക്കിടെ വലതുകൈക്ക് പൊള്ളലേറ്റു. 

മലപ്പുറം വണ്ടൂരിൽ നാലുവയസ്സുകാരി ഇസ ജോണിന് കളിച്ചുകൊണ്ടിരിക്കെ സൂര്യാഘാതമേറ്റു. കോട്ടയം പാലായിൽ ഇതരസംസ്ഥാന തൊഴിലാളിക്കും ജോലിക്കിടെ സൂര്യാഘാതമേറ്റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !