വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിനിടെ വെടിവയ്പ്പുണ്ടായത് വലിയ ചർച്ചയാണ്. ഇതിനിടെ മറ്റൊരു സംഭവവും ശ്രദ്ധനേടുകയാണ്.
വെടിവയ്പ്പിനിടെ പരിഭ്രാന്തരായി ആളുകൾ പായുന്നതിനിടെ ചിലർ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചു മാറ്റുന്ന വിഡിയോയാണ് വൈറലായത്.
വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇതിനിടയിലാണ് ചില മാധ്യമപ്രവർത്തകർ മദ്യക്കുപ്പികൾ ബാഗിലാക്കിയത്.
ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലുണ്ടായത്. ‘അവർ ടിക്കറ്റെടുത്ത് ഇരിക്കുന്ന മേശപ്പുറത്തെ വൈൻ അവർ എടുത്താൽ അത് എങ്ങനെ മോഷണമാകും?’–ഒരാളുടെ കമന്റ് ഇങ്ങനെ.
‘ആ കുപ്പികൾ നേരത്തെ തുറന്നവയാണ്, അത് കുടിക്കാൻ വേണ്ടി അവിടെ വച്ചതാണ്. ഇതിൽ എന്ത് മോഷണമാണുള്ളത്?’– മറ്റൊരാൾ കുറിച്ചു. അപകടത്തിനിടെ ഇങ്ങനെ ചെയ്തത് മോശമായ പ്രവൃത്തിയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.