ഇറാന്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് എട്ട് ഇന്ത്യൻ കപ്പലുകൾ‌;

ന്യൂഡൽഹി: ഇറാന്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്കിലൂടെ ഏറ്റവും അധികം കടന്നുപോയത് ഇന്ത്യൻ കപ്പലുകൾ‌. യുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞത് എട്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിച്ചു. ഇതിൽ ഏകദേശം 94,000 ടൺ എൽപിജി വഹിച്ചുകൊണ്ട് യുദ്ധമേഖലയിലൂടെ കടന്നുപോയ ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എം എന്നീ കപ്പലുകളും ഉൾപ്പെടുന്നു.


മാർച്ച് 26 മുതൽ 28 വരെയുള്ള കാലയളവിൽ 92,612 ടൺ എൽപിജിയുമായി പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഇന്ത്യയിലെത്തി. ഇതിനുമുമ്പ്, മാർച്ച് 16ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും മാർച്ച് 17ന് കണ്ടല തുറമുഖത്തുമായി 92,712 ടൺ എൽപിജിയുമായി എംടി ശിവാലിക്, എംടി നന്ദാദേവി എന്നീ കപ്പലുകൾ എത്തിച്ചേർന്നിരുന്നു.


കൂടാതെ, യുഎഇയിൽ നിന്ന് 80,886 ടൺ അസംസ്‌കൃത എണ്ണയുമായി ജഗ് ലാഡ്കി മാർച്ച് 18ന് മുന്ദ്രയിലെത്തി. ഒമാനിൽ നിന്ന് ആഫ്രിക്കയിലേക്ക് സഞ്ചരിക്കുകയായിരുന്ന ജഗ് പ്രകാശ് നേരത്തെ സുരക്ഷിതമായി കടലിടുക്ക് കടന്നിരുന്നു. വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി ഗ്രീൻ സാന്വി എന്ന കപ്പലും ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു.

കപ്പലുകൾ‌ക്ക് സംരക്ഷണം നൽകാനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ തയ്യാറായി നിന്നിരുന്നു. ഉപരോധത്തിനിടയിലും ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നതിനായി കേന്ദ്ര സർക്കാർ ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !