കടുത്ത ഉഷ്ണതരംഗം ഇന്ന് കൂടി മാത്രം; ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ;

കേരളത്തിൽ ഇന്നും കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരും. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു.


പാലക്കാടും പുനലൂരും ഇന്നലെ 39.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പുനലൂരിൽ സാധാരണയേക്കാൾ 5 ഡിഗ്രിയും പാലക്കാട് 3.5 ഡിഗ്രിയും അധികമാണിത്. കോട്ടയത്ത് താപനില 38.3 ഡിഗ്രിയായി ഉയർന്നു.


ഇന്ന്പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. 

കേരളത്തിൽ കടുത്ത ചൂടിന് കാരണമായ പ്രതിചക്രവാതച്ചുഴി നിലവിൽ മഹാരാഷ്ട്രയ്ക്ക് മുകളിലേക്ക് മാറിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !