ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ

ഒറ്റപ്പാലം: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. അപകടം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. 


ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ.

ശ്രീനന്ദയെ അവസാനമായി ഒരുനോക്കു കാണാൻ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും കടമ്പഴിപ്പുറത്തെ വീട്ടിലേക്കെത്തി. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി അനക്കമില്ലാതെ കിടക്കുന്നത് കാണാൻ സാധിക്കാതെ സഹപാഠികൾ പലരും പൊട്ടിക്കരഞ്ഞു. കരഞ്ഞുതളർന്ന അവസ്ഥയിലായിരുന്നു അമ്മ രോഹിണി.


അവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേ ബുദ്ധിമുട്ടി. നാലുദിവസത്തെ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ വിനോദസഞ്ചാരത്തിനെത്തിയത്. ഈ മാസം എട്ടാം തീയതി പുലർച്ചെയാണ് ഇവർ യാത്രതിരിച്ചത്. 

ശ്രീനന്ദയെ കാണാതായതിനെത്തുടർന്ന് കർണാടക സർക്കാരിന്റെ നൂറോളം പേരടങ്ങുന്ന ദൗത്യസംഘം വലിയ രീതിയിലുള്ള തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ താഴ്ചയിലുള്ള ഒരു മരത്തിൽ കുടുങ്ങിയ നിലയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം 5:20-ന് എടുത്ത ഫോട്ടോയിൽ പോലും ചിരിച്ചുനിന്ന ശ്രീനന്ദയെ, 5:26-ഓടെയാണ് കാണാതായത്. ഈ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിലാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദേഹമാസകലം മുറിവുകളുണ്ടായിരുന്നുവെന്നും തലയ്‌ക്കേറ്റ പരിക്കിനെത്തുടർന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !