ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി

കാസർകോട്: മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി. 


മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതായത്. 


കടൽത്തീരത്ത് കളിച്ചു കൊണ്ടിരുന്ന സൈനുൽ ആബിദ് അപ്രതീക്ഷിതമായി വന്ന തിരമാലകളിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. 


നാട്ടുകാരും മഞ്ചേശ്വരം പൊലീസും തീരദേശ സുരക്ഷാ സേനയിലെ അംഗങ്ങളും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. 

യുവാവിനായി തിരച്ചിൽ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !