ശതാബ്ദി, ജനശതാബ്ദി ട്രെനിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ;

വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ വിജയത്തിന് പിന്നാലെ, നിലവിൽ സർവീസ് നടത്തുന്ന ശതാബ്ദി, ജനശതാബ്ദി ട്രെനിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ. 


ട്രെയിനുകളുടെ രൂപഭംഗി, യാത്രാസൗകര്യങ്ങൾ, സേവന നിലവാരം എന്നിവ വർധിപ്പിക്കുന്ന പദ്ധതിയാണ് റെയിൽവേ ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്.
ട്രെയിൻ കോച്ചുകൾ വിശദമായി പരിശോധിക്കാനും യാത്രക്കാർ നേരിടുന്ന പോരായ്മകൾ പരിഹരിക്കാൻ സമയബന്ധിതമായ കർമ്മപദ്ധതികൾ തയ്യാറാക്കാനും എല്ലാ സോണുകൾക്കും ബോർഡ് നിർദ്ദേശം നൽകി. 


കോച്ചുകളുടെ ഫ്ലോറിങ്, പാനലുകൾ എന്നിവ നവീകരിക്കും. സീറ്റുകൾക്ക് കൂടുതൽ ഗുണമേന്മയുള്ള കവറുകൾ നൽകുകയും ചാർജിങ് പോർട്ടുകളും സ്നാക്ക് ടേബിളുകളും മികച്ചതാക്കുകയും ചെയ്യും. ശുചിമുറികളിൽ ആധുനിക ഫിറ്റിംഗുകളും മികച്ച ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കും. കോച്ചുകളിലെ കുലുക്കം കുറച്ച് സുഗമമായ യാത്ര ഉറപ്പാക്കും.


കോച്ചുകളുടെ പുറംഭാഗം കൂടുതൽ ആകർഷകമാക്കും. വ്യക്തമായ ലക്ഷ്യസ്ഥാന ബോർഡുകൾ സ്ഥാപിക്കും. സിസിടിവി നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റം കൂടുതൽ പരിഷ്കരിക്കും. 

നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന ഏകദേശം 25 ജോഡി ശതാബ്ദി എക്സ്പ്രസുകളും ഇരുപതിലധികം ജനശതാബ്ദി എക്സ്പ്രസുകളും നവീകരണ പദ്ധതിയുടെ ഭാഗമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !