തിരഞ്ഞെടുപ്പ് റാലിക്കിടെ നവദമ്പതികളെ സ്വന്തം വാഹനത്തിൽ കയറ്റി നടനും ടിവികെ നേതാവുമായ വിജയ്. തന്റെ പ്രചാരണ വാഹനത്തിന് മുകളിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഈ ദമ്പതികളെ കണ്ടുമുട്ടിയത്. വാഹനത്തിൽവെച്ച് ഇരുവരേയും അനുഗ്രഹിക്കുകയും സമ്മാനം നൽകുകയും ചെയ്തു അദ്ദേഹം. സംഭവത്തിന്റെ വീഡിയോ വൈറലാണിപ്പോൾ.
അത്യന്തം വൈകാരികമായ ആ നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ദമ്പതികൾ വിജയ്ക്കടുത്തെത്തിയത്. വിജയ്‌യെ തൊട്ടടുത്ത് കണ്ട വധു വൈകാരികമായാണ് പ്രതികരിച്ചത്. വധൂവരന്മാർ വിജയ്‍യുടെ കൈകളിൽ ചുംബിക്കുകയും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്തു. വരൻ വിജയ്‌യെ ആലിംഗനം ചെയ്യുന്നുമുണ്ട്.
വിജയ് അവരെ പുഞ്ചിരിയോടെ സ്വീകരിക്കുകയും തന്റെ പോക്കറ്റിൽ നിന്ന് ഒരു സമ്മാനം അവർക്ക് നൽകുകയും ചെയ്തു. നവദമ്പതികളെ ചേർത്തുപിടിച്ച വിജയ് അവരുടെ കൈകൾ ഉയർത്തിപ്പിടിച്ച് വിജയചിഹ്നം കാണിച്ചു. വധു ആവേശം കൊണ്ട് ആൾക്കൂട്ടത്തിന് നേരെ വിസിൽ മുഴക്കിയതും വീഡിയോയിൽ കാണാം.
തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) രൂപീകരിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് വിജയ്. 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിലാണ് അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ നിയമസഭാ മണ്ഡലങ്ങളിൽനിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.