വാഹനത്തിന് വഴിയൊരുക്കുന്നതിനിടെ ഒരു വയോധികനെ സുരക്ഷാ ജീവനക്കാരൻ തള്ളിമാറ്റി; സുരക്ഷാ ഉദ്യോഗസ്ഥനോട് കയർക്കുന്ന കയർത്ത് വിജയ്

പുതുച്ചേരി: രാഷ്ട്രീയത്തിൽ സജീവമായ വിജയ്, പുതുച്ചേരിയിൽ നടത്തിയ പ്രചാരണ റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് കയർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തന്റെ വാഹനത്തിന് വഴിയൊരുക്കുന്നതിനിടെ ഒരു വയോധികനെ സുരക്ഷാ ജീവനക്കാരൻ തള്ളിമാറ്റിയതാണ് താരത്തെ ചൊടിപ്പിച്ചത്.


റോഡരികിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങുന്നതിനിടെയാണ് സംഭവം. വയോധികനെ തള്ളുന്നത് കണ്ടയുടൻ വിജയ് ഇടപെടുകയും വാഹനം മുന്നോട്ട് നീങ്ങുമ്പോൾ തന്നെ ഉദ്യോഗസ്ഥനെ കർശനമായി ശാസിക്കുന്നതും വീഡിയോയിൽ കാണാം. വിജയുടെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 


ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതൽ മായുന്നില്ല എന്നും മികച്ചൊരു നേതാവിനുണ്ടാകേണ്ട ഗുണമാണിത് എന്നും ആരാധകർ കുറിച്ചു. 2024-ൽ തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച വിജയ്, വരാനിരിക്കുന്ന ചിത്രമായ ജനനായകൻ തന്റെ അവസാന സിനിമയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷം പൂർണ്ണമായും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയ് നടത്തിയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളപായം ഉണ്ടായത് വലിയ വിവാദമായിരുന്നു. അത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുതിയ റാലികളിൽ വിജയ് പുലർത്തുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !