ബിജെപി വോട്ടു മറിച്ചു നൽകി; ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് എം.വി. ഗോവിന്ദൻ;

ബിജെപി വോട്ടു മറിച്ചു നൽകി; ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് എം.വി. ഗോവിന്ദൻ;

തിരുവനന്തപുരം: ബിജെപി-കോൺഗ്രസ് ഡീൽ ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വോട്ടെണ്ണി കഴിയുമ്പോൾ ബിജെപി-കോൺഗ്രസ് ഡീൽ പുറത്തുവരുമെന്നും ബിജെപി വോട്ടുമറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു. 


അതേസമയം സംഘപരിവാർ സംസ്ഥാനത്തുടനീളം കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. യുഡിഎഫ് ഭരണത്തിലെത്തുന്ന സ്ഥിതിയുണ്ടാവില്ല. 


അതുമായി ബന്ധപ്പെട്ട് അവർക്കിടയിലുള്ള തർക്കങ്ങൾ മേയ് നാലാം തീയതി വരെ മാത്രമേ ഉണ്ടാകുകയുള്ളൂ. വടകര ലോക്‌സഭാ മണ്ഡലത്തിൽ കോലീബി സഖ്യം ഉണ്ടായിരുന്നതായി അറിയുന്നതാണ്. ആ സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. 


അതേ മണ്ണിലാണ് ഇത്തരം ഒരു കൂട്ടുകെട്ട് ബിജെപിയിലെ ഒരു വിഭാഗത്തെ യുഡിഎഫിന്റെ ഭാഗമായി ചേർത്തുനിർത്തി പ്രവർത്തിച്ചിരിക്കുന്നു എന്ന് പുറത്തുവന്നിട്ടുള്ളത്.

അയ്യപ്പ വിശ്വാസത്തിന്റെ ഭാഗമായ വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധം ഇല്ലായ്മ ചെയ്യുന്നതിനുള്ള വ്യാപകമായ പ്രചാരണങ്ങൾ സംഘപരിവാർ നേതൃത്വം നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നായി കൊണ്ടാടുന്ന ഓണം പോലുള്ള ആഘോഷങ്ങളെ വാമനജയന്തിയായി മാറ്റുന്നതിനുള്ള പ്രചാരണവും സംഘപരിവാർ വിഭാഗം കുറച്ചുകാലമായിട്ട് നടത്താൻ ആരംഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ പണം സർക്കാർ അപഹരിക്കുന്നു എന്ന വ്യാപകമായ പ്രചാരവേല ഒരു സന്ദർഭത്തിൽ കേരളത്തിലൂടനീളം സംഘടിപ്പിക്കുകയുണ്ടായി. ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യാനികളാണെന്ന പ്രചാരണവും നടത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !