വിജയ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; പുതിയ സത്യവാങ്മൂലം നൽകി

ചെന്നൈ:  തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. തുടർന്ന് പുതിയ സത്യവാങ്മൂലം നൽകി. പത്രികസമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, കഷ്ടിച്ചാണ് ‘അപകട’ത്തിൽ നിന്നു നടൻ തടിയൂരിയത്.


കഴിഞ്ഞ തിങ്കളാഴ്ച പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ചപത്രികയിൽ തനിക്കെതിരെ കേസുകൾ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, 3 ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ 2 കേസുകളുണ്ടെന്നു രേഖപ്പെടുത്തി. പെരമ്പൂരിൽ പ്രായം 52 ആണെന്നും തിരുച്ചിറപ്പള്ളിയിൽ 51 ആണെന്നുമാണു രേഖപ്പെടുത്തിയിരുന്നത്.


തിങ്കളാഴ്ച പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ നടത്തിയ റാലിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഒരു കേസ്. കഴിഞ്ഞ വർഷം മധുരയിൽ പാർട്ടിയുടെ രണ്ടാം സമ്മേളനത്തിനിടെ, അനുയായിയെ വിജയിന്റെ ബൗൺസർമാർ ആക്രമിച്ചെന്നതാണു മറ്റൊരു കേസ്.

ഇതിനിടെ, വോട്ടിനു പണം നൽകുന്നതിനെ അതിരൂക്ഷമായി വിമർശിച്ചിരുന്ന വിജയിനു തിരിച്ചടിയായി ലാൽഗുഡിയിലെ ടിവികെ സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. പുതുച്ചേരിയിൽ വിജയ് നടത്തിയ റോഡ് ഷോയ്ക്കിടെ രണ്ട് പേർ അപകടത്തിൽപെട്ടു. വിജയിനെ കാത്തു നിന്ന യുവതി ബോധരഹിതയായി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !