ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ വലയിൽ കുടുങ്ങി മരിച്ചു

തൃശ്ശൂർ: വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ വലയിൽ കുടുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല സ്വദേശി എം.എസ്. അച്ചു ആണ് അപകടത്തിൽപ്പെട്ടത്. 

പഠനാവശ്യത്തിനായി സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അച്ചു. 


കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചെമ്മീൻ വലയിൽ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നീന്തൽ വശമില്ലാതിരുന്നതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഇവർ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തത്. നിലവിൽ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !