ദുബായ്: യു.എ.ഇ.യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള അധ്യയനവും സ്കൂൾ ബസ് സർവീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും തീരുമാനം ബാധകമാണ്.
മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് സ്കൂൾ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നത്.
കൂടാതെ മാർച്ച് രണ്ട് മുതൽ രാജ്യത്തെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കും മാറിയിരുന്നു.
ഒന്നര മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് വിദ്യാർഥികൾ നേരിട്ടുള്ള പഠനത്തിനായി ക്ലാസ് മുറികളിലേക്കെത്തുന്നത്. രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സർവകലാശാലകളിലും തിങ്കളാഴ്ചമുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. കാമ്പസുകളിലെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്.
എങ്കിലും സാഹചര്യമനുസരിച്ച് ചില സർവകലാശാലകൾക്ക് ഓൺലൈൻ, നേരിട്ടുള്ള ക്ലാസുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് രീതിയും തുടരാൻ പ്രത്യേക അനുമതിയുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളുടെ പരിശോധനകളും ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടികളും പൂർത്തിയായി.
സ്കൂൾ മേഖലകളിൽ കർശന ഗതാഗതനിയന്ത്രവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.