വിദേശ ഫണ്ട് നിയന്ത്രണ നിയമഭേദഗതി ഇന്ന് വീണ്ടും ലോക്‌സഭയിൽ; ബില്ലിനെ എതിർക്കാൻ കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് എംപിമാർ

ഡൽഹി: വിദേശ ഫണ്ട് നിയന്ത്രണ നിയമഭേദഗതി ഇന്ന് വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് വരുന്നു. വിവിധ ക്രൈസ്തവ സഭകളും പ്രതിപക്ഷ പാർട്ടികളും ബില്ലിലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. 

കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് എംപിമാർ ബില്ലിനെ എതിർക്കാൻ ഡൽഹിയിൽ കേന്ദ്രീകരിച്ചിട്ടുണ്ട്.

വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ-മത സംഘടനകളെ ബില്ലിലെ പുതിയ വ്യവസ്ഥകൾ പ്രതികൂലമായി ബാധിക്കുമെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. 


വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നും ബില്ല് പാർലമെന്ററി സ്ഥിരം സമിതിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ മെത്രാൻ സമിതി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.

കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സഭകളുടെ നീക്കം ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ബില്ലിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഭേദഗതി. ഇത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെയോ സംഘടനയെയോ ലക്ഷ്യമിട്ടുള്ളതല്ല. കേരളത്തിലെ ഇടത്-വലത് മുന്നണികൾ രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !