ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനിറങ്ങി; രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു;

മാനന്തവാടി: കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. 


കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.


കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് മരിച്ച ആഷിഖും അദ്നാനും. രണ്ടു ദിവസം മുൻപ് മൈസൂർ ഭാഗത്ത് വിനോദയാത്ര പോയി ഇന്ന് മടങ്ങുന്നതിനിടെ രാവിലെ ബാവലി മഖാം ശരീഫ് സന്ദർശിക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

മുബഷീർ എന്ന കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി രംഗത്തിറങ്ങുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളിൽ നിന്നുളള വിവരം. മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇരുവരെയും മുങ്ങിയെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !