പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകനും പരിക്കേറ്റു

തിരുവനന്തപുരം: നെടുമങ്ങാട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അച്ഛനും മകനും പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാൻ, മകൻ നിഹാസ് എന്നിവർക്കാണ് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. 


ഇന്ന് പുലർച്ചെ രണ്ടരയോടെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഷാജഹാന് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.


നിഹാസിന് തലയ്ക്കാണ് പരിക്ക്. ഇരുവരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ ഉപയോഗിക്കാതെ വെച്ചിരുന്ന പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് ഭാഗികമായി തകരുകയും ഉള്ളിലുണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !