ഡല്‍ഹിക്ക് ടോസ് ഭാഗ്യം, മുംബൈയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല, പകരം നായകനായി സൂര്യകുമാര്‍ യാദവ്

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മുംബൈക്കെതിരെ ഇറങ്ങുന്നത്.

അതേസമയം, കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മൂന്ന് മാറ്റവുമായാണ് മുംബൈ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

അസുഖബാധിതനായി ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഹാര്‍ദിക്കിന് പകരം ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്. ഹാര്‍ദിക്കിന് പകരം ദീപക് ചാഹര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും മുംബൈയുടെ ഇലവനില്‍ ഇടം നേടി. സ്പിന്നര്‍ ഗന്‍സഫറിന് പകരം ന്യൂസിലന്‍ഡ് നായകനായ മിച്ചല്‍ സാന്‍റ്നറും മുംബൈ പ്ലേയിംഗ് ഇലവനിലെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലയിംഗ് ഇലവൻ: കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, അക്സർ പട്ടേല്‍ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുങ്കി എൻഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ. മുംബൈ ഇന്ത്യൻസ് പ്ലയിംഗ് ഇലവൻ:


രോഹിത് ശർമ്മ, റയാൻ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധീർ, ഷെർഫെയ്ൻ റുഥർഫോർഡ്, മിച്ചല്‍ സാന്റ്നർ, കോർബിൻ ബോഷ്, ഷാർദുല്‍ ടാക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !