രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: സ്ത്രീശക്തിയെ തടഞ്ഞു; സ്ത്രീ സംവരണബില്‍ പരാജയപ്പെട്ടതില്‍': പ്രധാനമന്ത്രി,

ന്യൂഡൽഹി: പാർലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം നമ്മുടെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മക്കളോടും സംസാരിക്കാനാണ് താൻ ഇന്ന് വന്നിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, വനിതാ സംവരണ ബില്‍ പാസാക്കുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്നും കൂട്ടിച്ചേർത്തു. രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അറിയിച്ചു.
നിയമനിർമ്മാണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്‌ പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണമാണ് ബില്‍ പരാജയപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനതാല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് പ്രതിപക്ഷ പാർട്ടികള്‍ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ ഇടുങ്ങിയതും സ്വാർത്ഥത നിറഞ്ഞതുമായ രാഷ്ട്രീയം കാരണം നമ്മുടെ രാജ്യത്തെ അമ്മമാരും സഹോദരിമാരും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ പരാജയപ്പെട്ടപ്പോള്‍ ചില പ്രതിപക്ഷ ഗ്രൂപ്പുകള്‍ അത് ആഘോഷിച്ചുവെന്നും, ബില്‍ തള്ളപ്പെട്ടപ്പോള്‍ ഈ കുടുംബവാഴ്ചാ പാർട്ടികള്‍ കൈയ്യടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !