കഷ്ടിച്ച്‌ ഭരണത്തുടര്‍ച്ച: ഇടതിന് 73 സീറ്റെന്ന് സംസ്ഥാന ഇന്റലിജന്‍സ്, ബി.ജെ.പിക്ക് പലയിടത്തും അത്ഭുത വിജയം,15 സീറ്റ് വരെ ലഭിക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സ്

തിരുവനന്തപുരം : സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നു കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്‍കിയ കണക്കുപ്രകാരം എല്‍.ഡി.എഫ്. കഷ്ടിച്ച്‌ ഭരണത്തുടര്‍ച്ച നേടുമെന്നാണു സൂചന.

സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടതുമുന്നണിക്ക് 73 സീറ്റ് വരെ ലഭിക്കാം. എന്നാല്‍, പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് 80 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ്. താഴേത്തട്ടില്‍നിന്നുള്ള പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍ അനുകൂലമാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. മുസ്ലിം ഏകീകരണം ഉണ്ടായിട്ടില്ലെന്നു സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും വിലയിരുത്തുന്നു.

അതേസമയം, കേരളത്തില്‍ ബി.ജെ.പിക്ക് 15 സീറ്റ് വരെ ലഭിക്കാമെന്നു കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേമത്ത് ബി.ജെ.പി. ജയം ഉറപ്പിച്ചതായാണ് കേന്ദ്ര ഏജന്‍സി പറയുന്നത്. ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ അത്ഭുത വിജയം നേടുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വലിയ തോതില്‍ വര്‍ധിച്ചതു വിജയസാധ്യത കൂട്ടുന്നുവെന്നും ബി.ജെ.പിയുടെ മുന്നേറ്റം സി.പി.എമ്മിനു ഭരണത്തുടര്‍ച്ചയ്ക്കു സഹായകമാകും എന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.


'പല മണ്ഡലങ്ങളിലും ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കും. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് ഭരണവിരുദ്ധ വികാരം ഭിന്നിക്കപ്പെടാന്‍ കാരണമാകും. ഇത് അന്തിമമായി എല്‍.ഡി.എഫിന് സീറ്റ് വര്‍ധിക്കാന്‍ സഹായിക്കും' -കേന്ദ്ര ഏജന്‍സി ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !