കനത്ത സുരക്ഷയില്‍ പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: മണ്ഡലങ്ങളിൽ കേന്ദ്ര സേനയുടെ ഫ്ളാഗ് മാർച്ച്‌ നടന്നു,

ന്യൂഡൽഹി: പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.

ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തില് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ അടക്കം സുപ്രധാന മണ്ഡലങ്ങളില് ഇന്ന് വോട്ടെടുപ്പ് നടക്കും. കൊല്‍ക്കത്ത അടക്കം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. 142 ല്‍ 123 മണ്ഡലങ്ങളിലും ടിഎംസിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അക്രമ സാധ്യത കണക്കിലെടുത്ത് എല്ലായിടത്തും കനത്ത ജാഗ്രതയിലാണ്.
സിആർപിഎഫ് അടക്കം വിവിധ മേഖലകളില്‍ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാത്രി റൂട്ട് മാർച്ച്‌ നടത്തി. എൻഐഎയും വ്യാപക പരിശോധനകള്‍ തുടരുകയാണ്. 152 മണ്ഡലങ്ങളിലേക്കായി വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 93.19 ശതമാനമെന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കുമോയെന്നാണ് ആകാംഷ.

ഭയമില്ലാതെ വോട്ടെടുപ്പിനെത്തണമെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ ഭയമില്ലാതെ വോട്ടെടുപ്പിനെത്തണം എന്ന അഭ്യർത്ഥനയുമായി ബിജെപി രംഗത്തെത്തി. 2 .34 ലക്ഷം കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നുണ്ടെന്നും ബിജെപി വ്യക്തമാക്കി. സുരക്ഷക്കായി കൊല്‍ക്കത്തയില്‍ മാത്രം 27000 കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. രാത്രി വൈകി പലയിടത്തും കേന്ദ്ര സേനയുടെ ഫ്ളാഗ് മാർച്ച്‌ നടന്നു. എസ്‌ഐആറില്‍ അപ്പീല്‍ നല്കിയവരില്‍ 1468 പേരെ അപ്പീല്‍ ട്രൈബ്യൂണലുകള്‍ വോട്ടർ പട്ടികയില്‍ ചേർത്തു.

ഇന്ന് പോളിംഗ് നടക്കുന്നതിലെ പ്രധാന മണ്ഡലങ്ങള്‍

ഭവാനിപൂർ - മമത ബാനർജി - മുഖ്യമന്ത്രി

ഭവാനിപൂർ - സുവേന്ദു അധികാരി - ബിജെപി പ്രതിപക്ഷ നേതാവ്

ജാദവ്പൂർ - ബികാസ് രഞ്ജൻ ഭട്ടാചാര്യ - മുതിർന്ന സിപിഎം നേതാവ്, എംപി.മണിക്തല - തപസ് റോയ് - മുതിർന്ന ബിജെപി നേതാവ്

ടോളിഗഞ്ച് - അരൂപ് ബിശ്വാസ് - ടിഎംസി മന്ത്രി

ഉത്തർപാര - മീനാക്ഷി മുഖർജി - സിപിഎം

ദം ദം ഉത്തർ - ദീപ്ഷിദ ധർ - സിപിഎം യുവ നേതാവ്പാനിഹതി - രത്ന ദേബ്നാഥ് - ബിജെപി (ആർജികർ മെഡിക്കല്‍ കോളേജില്‍ പീഡനത്തിനരയായി കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ )

ഭാനഗർ - നൗസാദ് സിദ്ദിഖി - ഐഎസ്‌എഫ്. ( നിലവിലെ ഏക ബിജെപി ഇതര എംഎല്‍എ )

ദം ദം - ബ്രത്യ ബസു - ടിഎംസി മന്ത്രി

കൊല്‍ക്കത്ത പോർട്ട് - ഫിർഹാദ് ഹക്കിം - ടിഎംസി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !