വർഷങ്ങളായി നിരീക്ഷണത്തിൽ ഒടുവിൽ കൈയ്യോടെ പൊക്കി: അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടര്‍, മോശമായി പെരുമാറി, പിന്നാലെ അറസ്റ്റ്

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ അകോലയില്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള യുവതി തന്നെ ലൈംഗിക ബന്ധത്തിന് നി‍ർബന്ധിച്ചുവെന്ന പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് സബ് ഇന്‍സ്പെക്ടർ രാജേഷ് ജാദവിനെ സസ്പെന്‍റ് ചെയ്തു.

പിന്നാലെ സിവില്‍ ലൈൻസ് പോലീസ് സബ് ഇന്‍സ്പെക്ടറായ രാജേഷിനെ ബുധനാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. 80 ലക്ഷത്തിന്‍റെ സൈബർ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ യുവതിയാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സസ്പെൻഷൻ പിന്നാലെ അറസ്റ്റ്

അറസ്റ്റിലായ യുവതി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ സമയം സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന രാജേഷ് ജാദവ് ലോക്കപ്പിലുള്ള യുവതിയോട് തന്‍റെ ആവശ്യം ഉന്നയിക്കുകയായിരുന്നു. വിചാരണ കാലാവധി കഴിഞ്ഞ യുവതിയോട് മകളെ തന്‍റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്നും അവരെ കേസില്‍ നിന്നും ഊരിക്കൊടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യുവതിയുടെ പരാതിക്ക് പിന്നാലെ രാജേഷിനെതിരെ ഭാരതീയ ന്യായ സംഹിത വച്ച്‌ കേസെടുത്തു. പരാതി ലഭിച്ച അന്ന് രാത്രി തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തെന്നും അകോല എസ്പി അർചിത് ചന്ദക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒളിവില്‍ നിന്നും അറസ്റ്റ്

പരാതി ലഭിച്ചെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും വ്യക്തമായതിന് പിന്നാലെ രാജേഷ് ജാദവ് ഒളിവില്‍ പോയിയെന്ന് സ്റ്റേഷൻ സീനിയർ പോലീസ് ഇന്‍സ്പെക്ടർ അനില്‍ ജുലെ പറഞ്ഞു. പിന്നാലെ രാജേഷിനെ കണ്ടെത്തുന്നതിനായി മൂന്ന് പോലീസ് സംഘത്തെ നിയോഗിച്ചു. തുടർന്നാണ് ബുധനാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷിന്‍റെ ഭാര്യയില്‍ നിന്നും ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥയില്‍ നിന്നും നേരത്തെയും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും ഇയാള്‍ വർഷങ്ങളായി നിരീക്ഷണത്തിലായിരുന്നെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ആഷാ മിർജേ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !