ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയില്‍ അവിശ്വസനീയമായ നേട്ടം കൈവരിച്ച് ഗുരുഗ്രാം മൗര്യ സ്കൂളിലെ വിദ്യാർത്ഥിനി അർഷ സൈറ ജോഷി.
പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറ് മാർക്ക് നേടി 600-ല്‍ 600 എന്ന തിളക്കമാർന്ന സ്കോറോടെയാണ് അർഷ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. അച്ചടക്കവും കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കില്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് ഈ കൊച്ചു മിടുക്കി തെളിയിച്ചിരിക്കുകയാണ്.ഹൃദയസ്പർശിയായ ഈ വിജയനിമിഷത്തെ ഒരു സ്വപ്നസാക്ഷാത്കാരം എന്നാണ് അർഷ വിശേഷിപ്പിച്ചത്. തന്‍റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളായ റിയ പോളിന്‍റെയും ആരോമല്‍ അമല്‍ ജോഷിയുടെയും സ്നേഹപൂർണ്ണമായ പിന്തുണയും അധ്യാപകരുടെ കൃത്യമായ മാർഗനിർദ്ദേശങ്ങളുമാണെന്ന് അർഷ നന്ദിയോടെ ഓർക്കുന്നു. പഠിക്കാൻ ഒരിക്കലും തന്നെ സമ്മർദ്ദത്തിലാക്കാത്ത മാതാപിതാക്കള്‍ നല്‍കിയ ആത്മവിശ്വാസമാണ് തന്‍റെ കരുത്തായതെന്ന് അർഷ പറഞ്ഞു.
മനപ്പാഠം പഠിക്കുന്ന രീതിക്ക് പകരം ഓരോ പാഠഭാഗത്തിന്‍റെയും അടിസ്ഥാന തത്വങ്ങള്‍ മനസിലാക്കി പഠിക്കുന്ന ശൈലിയാണ് അർഷ സ്വീകരിച്ചത്. കൃത്യമായ നോട്ടുകള്‍ തയ്യാറാക്കിയും പാഠഭാഗങ്ങള്‍ ആവർത്തിച്ച് പഠിച്ചും നടത്തിയ തയ്യാറെടുപ്പുകള്‍ പരീക്ഷയില്‍ വലിയ സഹായമായി.സ്കൂളിലെ ചിട്ടയായ പഠനരീതിയും അധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധയും വിജയത്തില്‍ നിർണ്ണായക പങ്കുവഹിച്ചു. പതിവായുള്ള മോഡല്‍ പരീക്ഷകളും കൃത്യമായ ഉത്തരസൂചികകള്‍ പിന്തുടർന്നുള്ള പരിശീലനവുമാണ് സ്പീഡും കൃത്യതയും വർദ്ധിപ്പിക്കാൻ സഹായിച്ചത്. പഠനത്തിനിടയില്‍ മനസിന് ഉന്മേഷം നല്‍കാൻ ചെറിയ ഇടവേളകള്‍ എടുക്കാനും സംഗീതം ആസ്വദിക്കാനും അർഷ സമയം കണ്ടെത്തിയിരുന്നു.
ഭാവിയില്‍ സമൂഹത്തിന് ഉപകാരപ്രദമായ മികച്ച ഒരു കരിയർ കെട്ടിപ്പടുക്കുക എന്നതാണ് അർഷയുടെ ലക്ഷ്യം. നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയം ഉറപ്പാണെന്ന് ഈ കൊച്ചു പ്രതിഭ തന്‍റെ ജൂനിയർ സുഹൃത്തുക്കളെ ഉപദേശിക്കുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.