ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങ്: 90 ന് അരികെ; പുതുച്ചേരിയില്‍ പുതുചരിത്രം,

പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 8 മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87% ശതമാനമാണ് പോളിങ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. 

2011-ല്‍ രേഖപ്പെടുത്തിയ 85.57% ആയിരുന്നു പുതുച്ചേരിയിലെ ഇതിനുമുമ്പത്തെ ഉയര്‍ന്ന പോളിങ് ശതമാനം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം പ്രകാരം ജില്ലാടിസ്ഥാനത്തില്‍, പുതുച്ചേരിയിലെ 25 മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളില്‍ പോളിങ് 90 കടന്നു. കാരയ്ക്കലിലെ അഞ്ച് മണ്ഡലങ്ങളില്‍ എല്ലായിടത്തും പോളിങ് 85 ശതമാനം കടന്നു.

മണ്ഡലതലത്തില്‍ നോക്കിയാല്‍ പുതുച്ചേരിയിലെ ഓസ്ഡു മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 94.39%. കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ പോളിങ് (77.41%) രേഖപ്പെടുത്തിയത്.

മുന്‍ വര്‍ഷങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ- 2021-ല്‍ 82.2%, 2016-ല്‍ 84.03%, 2011-ല്‍ 85.52%, 2006-ല്‍ 85.46%, 2001-ല്‍ 72.61% എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ പോളിങ് ശതമാനം. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !