കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ വീണ്ടും പ്രചാരണത്തിനായി എത്തുന്നത്.
രാവിലെ 10 മണിക്ക് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഹുല്‍ ആദ്യം ആലപ്പുഴയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കട്ടപ്പനയിലേക്ക് പോകും. എറണാകുളം ജില്ലയില്‍ രണ്ട് പരിപാടികളാണ് ഉള്ളത്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രാരണ വിഷയങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ആവേശം പകരുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.