വീണ്ടും ദുരഭിമാനക്കൊല: ഒരുമിച്ച്‌ ജീവിക്കാൻ ഓളിച്ചോടി, പൊലീസുകാരുടെ സമ്മര്‍ദ്ദത്തിൽ പെണ്‍കുട്ടി പിന്മാറി; ദളിത്‌ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി,

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് സംശയം. പുതുക്കോട്ടയില്‍ ദളിത്‌ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കുളത്തൂർ സ്വദേശി ആർ ഹരിഹൻ എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്


സമീപത്തുള്ള ക്വാറിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാതായിരുന്നു. സംഭവത്തില്‍ ഹരിഹരന്‍റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി, അച്ഛൻ, സഹോദരൻ എന്നിവർക്കെതിരെ കേസെടുത്തു. പ്രബല ജാതിയില്‍പെട്ടവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി ഫോണ്‍ വിളിച്ചതിന് പിന്നാലെയാണ് ഹരിഹരൻ വീട്ടിനിന്നിറങ്ങിയത്.
പെണ്‍കുട്ടിക്കെതിരെ അടക്കം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഹരിഹരന്‍റെ കുടുംബം ആവശ്യപ്പെടുന്നത്. ഹരിഹരനും പെണ്‍കുട്ടിയും വിവാഹിതരാകാനായി 5 മാസം മൂൻപ് ഒളിച്ചോടി പോയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബന്ധം തുടരനില്ലെന്ന് അറിയിക്കുകയായിരുന്നു. ദളിത്‌ യുവാവിനെ വിവാഹം ചെയ്യരുതെന്ന് പറഞ്ഞു പൊലീസുകാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !