കണ്ണൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി.
സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.വിവാഹവാഗ്ദാനം നല്കി പണം വാങ്ങി വഞ്ചിച്ചുവെന്നും പരാതിയില്‍ പറയുന്നു. 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. 2026 ല്‍ ഒരു യാത്രയ്ക്കിടെയാണ് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. കൂടാതെ വിവാഹ വാഗ്ദാനം നല്കി പണം വാങ്ങിയെങ്കിലും, അതു തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിക്കുന്നു.
കെഎസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. നേരത്തെ പരാതി നല്കിയ ഘട്ടത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു. ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപ പല സന്ദര്‍ഭങ്ങളിലായി അതില്‍ കൈക്കലാക്കിയിരുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.