കണ്ണില്ലാ ക്രൂരത: മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറില്‍ പൂട്ടിയിട്ട് യുവാവ്, ഒടുവിൽ നാട്ടുകാരുടെ ഇടപെടലിൽ അറസ്റ്റ്,

 ഹാപുർ: മോഷണം ആരോപിച്ച്‌ കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ്, ഞെട്ടിക്കുന്ന സംഭവം.

ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറില്‍ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറില്‍ പൂട്ടിയിട്ടത്. വർക്ക്‌ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത.
കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലില്‍ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്‌എച്ച്‌ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്‌എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പൊലീസ് വിശദമാക്കുന്നത്.

മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്‌ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !