മുംബൈ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തില്‍ രണ്ടാഴ്ചക്കാലത്തേയ്ക്ക് അയവു വരുന്നതായുള്ള വാർത്തകള്‍ക്കു പിന്നാലെ ഓഹരി വിപണിയില്‍ വൻ കുതിച്ചു കയറ്റം.
ഇന്ത്യൻ ഓഹരി വിപണിയില്‍ വ്യാപാരത്തിന്‍റെ തുടക്കത്തില്‍ ബിഎസ്‌ഇ സെൻസെക്സ് 2700 പോയിന്‍റ് ആണ് മുന്നേറിയത്.നിഫ്റ്റിയിലും സമാനമായ മുന്നേറ്റമുണ്ടായി.ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതത്തിന് ഇറാൻ സമ്മതിച്ചതോടെ ആഗോള വിപണികളെല്ലാം കുതിച്ചുയരുകയാണ്.ഇതാണ് ഇന്ത്യൻ വിപണിയില്‍ പ്രതിഫലിച്ചത്.
ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടി നിർത്തല്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. ബാരലിന് 94 ഡോളറിലേയ്ക്ക് എണ്ണ വില താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു.ആർബിഐയുടെ റിപ്പോ നിരക്ക് പ്രഖ്യാപനത്തെ ഉറ്റു നോക്കുകയാണ് വിപണി.
പണപ്പെരുപ്പത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ആര്‍ബിഐയുടെ പ്രഖ്യാപനവും വരും വിപണിയെ സ്വാധീനിച്ചേക്കാം. ഡോളറിനെതിരേ രൂപയുടെ മൂല്യവും ഉയർന്നു. 50 പൈസയുടെ നേട്ടത്തോടെ 92.56 എന്ന നിലയിലേയ്ക്കാണ് രൂപയുടെ മൂല്യം ഉയർന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.