നാടകീയ നീക്കം: അധികാരത്തില്‍ നിന്നും പുറത്താകും മുമ്പ് പിണറായി സര്‍ക്കാറിന്റെ അറ്റകൈ പ്രയോഗം:! പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍,

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിന് സസ്‌പെന്‍ഷന്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെതിരെ ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പായാണ് ഈ പ്രതികാര നടപടി ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിച്ചത് ചട്ടവിരുദ്ധമെന്ന് ആരോപിച്ചു നടപടി കൈക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കവേ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.  നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

പിണറായി സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉദ്യോഗസ്ഥനാണ് ബി അശോക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് ഈ അസാധാരണ നടപടി എന്നത് ഭരണകൂടത്തിന്റെ പ്രതികാരബുദ്ധിയാണ് വ്യക്തമാക്കുന്നത്.

 സര്‍ക്കാരിന്റെ പല നയങ്ങളിലെയും പാളിച്ചകളെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, അധികാരത്തില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പ് തങ്ങളെ എതിര്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുക എന്ന തന്ത്രമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്.

സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് തിരക്കിട്ട സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന പേടിയാണോ സര്‍ക്കാരിനെ ഇത്തരം 'അറ്റകൈ' പ്രയോഗങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

കുറച്ചുകാലമായി  സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ബി അശോക്. കെഎസ്‌ഇബി ചെയര്‍മാനായിരുന്ന കാലത്തും മറ്റ് സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന അദ്ദേഹം പലപ്പോഴും ഭരണസിരാകേന്ദ്രങ്ങളെ വെട്ടിലാക്കിയിരുന്നു. സര്‍ക്കാറിന്റെ വീഴ്ച്ചകല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു അദ്ദേഹം. ഈ വൈരാഗ്യമാണ് ഇപ്പോള്‍ സസ്പെന്‍ഷനായി രൂപം മാറിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഉണ്ടായ ഈ നാടകീയ നീക്കം രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നേരത്തെ പ്രതികാര നടപടിയെന്ന നിലിയല്‍ കൃഷി വകുപ്പില്‍ നിന്നും ബി അശോകിനെ സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ച്‌ അശോക് അനുകൂല വിധി നേടിയിരുന്നു.

 ഇതോടെ സര്‍ക്കാരിന്റെ അപ്രീതിക്ക് അശോക് പാത്രമായിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിച്ച്‌ അതിലേക്ക് മാറ്റിയെങ്കിലും അശോക്, സ്ഥലംമാറ്റത്തിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ഇതിനു മുമ്പും സ്ഥലംമാറ്റത്തിനെതിരെ അശോക് നിയമനടപടിയുമായി മുന്നോട്ടുപോയിട്ടുണ്ട്. അശോകിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.

കൊണ്ടാക്റ്റ് റൂള്‍സ് ലംഘിച്ച്‌ കേരള സര്‍ക്കാരിനെതിരെ മാധ്യമങ്ങളില്‍ നിരന്തരം എഴുതുകയും ഇലക്ഷന്‍ കോഡ് ഓഫ് കൊണ്ടാക്റ്റ് ലംഘിച്ച്‌ വിവിധ മാധ്യമ അഭിമുഖങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരന്തരം രാഷ്ട്രീയപ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് അശോകിന് മേല്‍ ആരോപിക്കുന്ന 

കുറ്റം. തുടര്‍ഭരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി അശോക് രംഗത്തുവന്നിരുന്നു. തുടര്‍ ഭരണം ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കും. തുടര്‍ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നുവെന്നും ഒരു ലേഖനതതില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.

എം ടി വാസുദേവന്‍ നായര്‍ നല്‍കിയ മുന്നറിയിപ്പും സച്ചിദാനന്ദന്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടര്‍ച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കാലാവധി തീരുന്നതിന് മുമ്പ് അശോകിനെതിരെ കൈക്കൊണ്ട നടപടിയില്‍ തന്നൈ പ്രതികാരം വ്യക്തമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !