ലഖ്‌നൗ: ഉത്തർപ്രദേശിലെ രാംപൂരില്‍ അഞ്ച് മക്കള്‍ക്കും ഉറക്കഗുളിക നല്‍കി ബോധരഹിതരാക്കിയ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി രാംപൂർ സ്വദേശിനി മിതിലേഷ് (33) ആണ് 22 കാരനായ കാമുകൻ സുരേന്ദ്രനൊപ്പം നാടുവിട്ടത്.
സംഭവത്തില്‍ ഭർത്താവ് രൂപ് കിഷോർ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുവരും പിടിയിലായി.ഡല്‍ഹിയില്‍ തയ്യല്‍ ജോലി ചെയ്യുന്ന രൂപ് കിഷോർ നാട്ടിലില്ലാത്ത സമയത്തായിരുന്നു മിതിലേഷിന്റെ സാഹസം. വീട്ടിലുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലർത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം യുവതി വീടിന്റെ മുൻവാതില്‍ പുറത്തുനിന്ന് പൂട്ടി കാമുകനൊപ്പം കടന്നുകളയുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന പണം, സ്വർണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയും ഇവർ കൈക്കലാക്കിയിരുന്നു. തിരികെയെത്തിയ ഭർത്താവ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മിതിലേഷിനെയും സുരേന്ദ്രനെയും പോലീസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് നിയമനടപടികള്‍ ആരംഭിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.