മരണത്തോട് മല്ലടിച്ച് ദിവസങ്ങൾ: വാല്‍പ്പാറ അപകടത്തില്‍ ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച്‌ കുടുംബം,

മരണത്തോട് മല്ലടിച്ച് ദിവസങ്ങൾ: വാല്‍പ്പാറ അപകടത്തില്‍ ചികിത്സയിലിരുന്ന ഡ്രൈവര്‍ മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച്‌ കുടുംബം,

 കോയമ്പത്തൂർ: നാടിനെ ഒന്നടങ്കം നടുക്കിയ വാല്‍പ്പാറ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. പള്ളിപ്പറമ്പ് സ്കൂള്‍ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

നൗഷാദ് അലിയുടെ മരണത്തില്‍ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നൗഷാദ് അലിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം.

ആരോഗ്യനില വഷളായിട്ടും ഡോക്ടർ എത്താൻ രണ്ട് മണിക്കൂറോളം വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ആശുപത്രി ജീവനക്കാരും നൗഷാദിന്റെ ബന്ധുക്കളും തമ്മില്‍ വാക്കുതർക്കമുണ്ടായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വാല്‍പ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയ കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ വ്യക്തമാക്കിയിരുന്നു. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ അറിയിച്ചിരുന്നു. മലപ്പുറം പള്ളിപ്പറമ്പ് സർക്കാർ എല്‍ പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പെട്ടത്.

പൊള്ളാച്ചി ചുരം റോഡില്‍ വച്ച്‌ ‌നിയന്ത്രണംവിട്ട വാൻ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എട്ട് പേർ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചിരുന്നു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network