മൃതദേഹം അഴുകുന്നതിന് മുൻപ് പരിശോധന നടത്തണം: റീ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് പൊലീസ് , ചെങ്ങന്നൂരിൽ മരിച്ച യേശുദാസിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും,

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരില്‍ മരിച്ച യേശുദാസിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന പരാതിയെത്തുടർന്ന്, സംസ്കരിച്ച മൃതദേഹം ഇന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യും.

മാർച്ച്‌ 20നാണ് യേശുദാസ് മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച്‌ 24ന് പുലിയൂർ ഓർത്തഡോക്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ മരുമകള്‍ ലീന ബിൻസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആർഡിഒ ആണ് ഇപ്പോള്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഉത്തരവിട്ടത്. ആർഡിഒയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടപടികള്‍ പൂർത്തിയാക്കുക.

മരണദിവസം യേശുദാസിനെ പരിചരിച്ചിരുന്ന ഹോം നേഴ്സ് നല്‍കിയ കേക്ക് കഴിച്ചതിന് പിന്നാലെ അദ്ദേഹം ബോധരഹിതനാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും, ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും മരുമകള്‍ ലീന ബിൻസ് ആവശ്യപ്പെട്ടു.

മൃതദേഹം പൂർണമായി അഴുകുന്നതിന് മുൻപ് ശാസ്ത്രീയ പരിശോധന നടത്തി മരണകാരണം വ്യക്തമാക്കണമെന്നാണ് പരാതിക്കാരിയുടെ പ്രധാന ആവശ്യം.

രണത്തിലെ ദുരൂഹതയ്ക്ക് പുറമെ, സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും ലീന ആരോപിക്കുന്നുണ്ട്. യേശുദാസിന്റെ സഹോദരൻ ഗബ്രിയേലും ഹോം നേഴ്‌സും ചേർന്ന് ബാങ്ക് പാസ് ബുക്കും മറ്റ് പ്രധാന രേഖകളും കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 

ഈ സാഹചര്യത്തില്‍ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായുള്ള റീ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും നീങ്ങുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !