ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം: പൊലീസ് എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍,

ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യ വിവരം: പൊലീസ് എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍,

മൂവാറ്റുപുഴ: ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ രാസലഹരി വിഴുങ്ങിയ യുവാവ് അവശനിലയിലായി.

തൊടുപുഴ സ്വദേശി ടോണി സാബുവിനെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെ മൂവാറ്റുപുഴ കിഴക്കേക്കരയിലുള്ള ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. നാലംഗ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ ടോണി വിഴുങ്ങുകയായിരുന്നു. ലഹരിമരുന്ന് ഉള്ളില്‍ച്ചെന്ന ഉടൻ തന്നെ ടോണി അവശനിലയിലായി. തുടർന്ന് പൊലീസ് ഇയാളെ ഉടൻ തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളില്‍ നിന്ന് കഞ്ചാവും ചെറിയ അളവില്‍ എംഡിഎംഎയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടോണിയുടെ ആരോഗ്യനില മെച്ചപ്പെട്ടാലുടൻ ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !