മുംബൈ: ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്.
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പിലൂടെ ഒരു അപരിചിതന് തന്റെ 13 വയസ്സുകാരിയായ മകളോട് നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടതായി അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.മുംബൈയിലെ സൈബര്‍ ക്രൈം വിഭാഗമാണ് ഈ കേസില്‍ ആദ്യ അറസ്റ്റ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈ പോലീസ് ആസ്ഥാനത്ത് നടന്ന സൈബര്‍ ബോധവല്‍ക്കരണ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് അക്ഷയ് കുമാര്‍ ഈ ദുരനുഭവം പങ്കുവെച്ചത്.
'എന്റെ മകള്‍ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. അപരിചിതരുമായി കളിക്കാന്‍ കഴിയുന്ന ഇത്തരം ഗെയിമുകളില്‍ തുടക്കത്തില്‍ വളരെ മര്യാദയോടുള്ള സന്ദേശങ്ങളാണ് വരുന്നത്. 'നന്നായി കളിച്ചു', 'മിടുക്കി' എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ കണ്ട് അത് ബഹുമാനപ്പെട്ട ഒരാളാണെന്ന് നമുക്ക് തോന്നിപ്പോകും.' അദ്ദേഹം പറഞ്ഞു.
സംസാരത്തിനിടയില്‍ മകള്‍ പെണ്‍കുട്ടിയാണെന്ന് മനസ്സിലാക്കിയ ആള് പെട്ടെന്ന് നഗ്നചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മകള്‍ ഗെയിം ഓഫാക്കി വിവരം അമ്മയോട് പറഞ്ഞു. കുട്ടികള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തുറന്നുപറയുന്നത് വലിയ കാര്യമാണ്. പലപ്പോഴും കുട്ടികള്‍ ഇത്തരം കെണികളില്‍ അകപ്പെടുകയും പിന്നീട് ആത്മഹത്യയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു.' അദ്ദേഹം പറഞ്ഞു.സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി സ്കൂളുകളില്‍ ആഴ്ചതോറും ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം മുഖ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
തെരുവിലെ കുറ്റകൃത്യങ്ങളേക്കാള്‍ വലിയ ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിക്കഴിഞ്ഞുവെന്നും ഇത് തടയേണ്ടത് അത്യാവശ്യമായ കാര്യമാണെന്നും അക്ഷയ്കുമാര്‍ ഓര്‍മ്മിപ്പിച്ചു.
സോഷ്യല്‍ മീഡിയ സുരക്ഷ, സാമ്പത്തിക തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, സൈബര്‍ ബുള്ളിയിംഗ് എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി മുംബൈയിലെ കോളേജുകളില്‍ നടന്ന സെഷനുകളില്‍ അക്ഷയ് കുമാറിന്റെ ഈ പ്രസംഗം പ്രദര്‍ശിപ്പിച്ചിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.