കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ വയോധികയ്ക്കും മകനും അത്ഭുത രക്ഷപ്പെടല്‍,

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. നാട്ടുകാരുടെയും ബൈക്ക് യാത്രികരുടെയും സമയോചിതമായ ഇടപെടല്‍ മൂലം കാറിലുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഡാണാപ്പടി - കാർത്തികപ്പള്ളി റോഡില്‍ അനന്തപുരം തെക്ക് ഹോട്ടല്‍ ബേബി ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.

ആലപ്പുഴ സ്റ്റേഡിയം വാർഡില്‍ തവക്കല്‍ വീട്ടില്‍ ഷാഹിദ (64), മകൻ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുതുകുളത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർത്തികപ്പള്ളി ഭാഗത്തു നിന്ന് വന്ന ഇവരുടെ ആള്‍ട്ടോ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിന് ഇടതുവശത്തുള്ള തോട്ടിലേക്ക് മുൻഭാഗം കുത്തി വീഴുകയും തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു.

കാർ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന വേളയില്‍ തുറന്നു കിടന്ന ഗ്ലാസിലൂടെ സഹായത്തിനായി മുഹമ്മദ് ആഷിഖ് കാറിന് പുറത്തേക്ക് കൈയിട്ട് വെള്ളത്തില്‍ അടിക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളുടെ നിലവിളി കേട്ടാണ് ബൈക്ക് യാത്രികരും പ്രദേശവാസികളും തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയത്.

ആദ്യം ഏതാനും പേർ ചേർന്ന് കാർ ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂടുതല്‍ ആളുകള്‍ ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ നേരെയാക്കിയത്.
കാറിനുള്ളില്‍ ഇതിനകം വെള്ളം നിറഞ്ഞു കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ വലിയ ദുരന്തമാകുമായിരുന്ന അപകടത്തില്‍ നിന്നും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. തോട്ടില്‍ വെള്ളം കുറവായിരുന്നതും രക്ഷാപ്രവർത്തനത്തിന് സഹായകരമായി.


അപകടത്തില്‍പ്പെട്ടവരെ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. മുഹമ്മദ് ആഷിഖിന്റെ പരിക്ക് നിസാരമാണ്. ഷാഹിദയുടെ ശ്വാസകോശത്തില്‍ വെള്ളം കയറി. എല്ലിന് പൊട്ടല്‍ ഉണ്ടെന്നും സംശയിക്കുന്നു. സംഭവം നടന്ന് അല്‍പ്പസമയത്തിനു ശേഷം സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !