ഭക്ഷണത്തിന്‍റെ രുചിയല്ല, അത് നിർമ്മിക്കുന്ന സാഹചര്യമാണ് പ്രധാനം: ചിപ്‌സ് പ്രേമികള്‍ ഒന്ന് ശ്രദ്ധിക്കുക; പുറത്ത് കാണുന്നതുപോലെയല്ല ഉള്ളില്‍,

ദില്ലി: നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചിയല്ല, അത് നിർമ്മിക്കുന്ന സാഹചര്യമാണ് ഏറ്റവും പ്രധാനം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചിപ്‌സ് നിർമ്മാണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അടിവസ്ത്രം മാത്രം ധരിച്ച്‌, വായില്‍ സിഗരറ്റുമായി ഒരാള്‍ വലിയൊരു ടാങ്കില്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.സോപ്പുലായനി എന്ന് തോന്നിപ്പിക്കുന്ന അഴുക്കുനിറഞ്ഞ വെള്ളത്തില്‍ നിന്ന് ഇയാള്‍ ചിപ്‌സ് വൃത്തിയാക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം.

ക്യാമറയ്ക്ക് മുന്നില്‍ യാതൊരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഇയാളുടെ പ്രവൃത്തി കാണുന്ന ആർക്കും അറപ്പുളവാക്കുന്നതാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമില്‍ പ്രചരിച്ചതോടെ നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് ഇത് കണ്ടത്.

ഇതിനെത്തുടർന്ന് കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിർമ്മിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഇത് ഏത് കമ്പനിയാണെന്ന് വെളിപ്പെടുത്തി കർശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. 

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ ഗൗരവകരമായ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, പാക്കറ്റുകളില്‍ വരുന്ന ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കണമെന്നും, കുട്ടികള്‍ക്ക് ഇത്തരം ജങ്ക് ഫുഡുകള്‍ നല്‍കുന്നത് നിർത്തണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.

എന്നാല്‍, ഇത് യഥാർഥ കമ്പനികളുടെ രീതിയാകാൻ സാധ്യതയില്ലെന്നും, അണ്‍ബ്രാൻഡഡ് ആയ അജ്ഞാതമായ കേന്ദ്രങ്ങളില്‍ നിന്നുള്ളതായിരിക്കാം ഇതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോയുടെ ആധികാരികത സംബന്ധിച്ചോ, ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചത് എന്നതിനെക്കുറിച്ചോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. 

എങ്കിലും, നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച്‌ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !