ബാഗ്ലൂർ: ബാഗ്ലൂരില്‍ ഡോക്ടറുടെ ഒരു കോടി വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. ആവളഹല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹ മണ്ഡപത്തില്‍ വച്ചാണ് ഡോക്ടറുടെ കൈയില്‍ നിന്ന് സ്വർണ്ണം മോഷ്ടിക്കപ്പെട്ടത്.
എൻആർഐ ഡോക്ടർ സിരുവല്ല ശ്രീദേവി നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഏപ്രില്‍ 22ന് ഹസ്തോക്കിലെ എസ്ഡിപി കല്യാണ മണ്ഡപത്തില്‍ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.യുഎസില്‍ സ്ഥിര താമസമാക്കിയ ശ്രീദേവി സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ ആണ് ഏപ്രില്‍ 18ന് ഇന്ത്യയിലെത്തിയത്. ഏപ്രില്‍ 22ന് ആണ് ശ്രീദേവിയുടെ സഹോദരി ആഭരണങ്ങള്‍ അടങ്ങുന്ന ബോക്സ് കൈമാറിയത്.
അതില്‍ നിന്നുള്ള ചില ആഭരണങ്ങള്‍ ധരിച്ചാണ് അന്ന് ശ്രീദേവി വിവാഹ റിസപ്ഷന് എത്തിയത്. പോകുന്നതിന് മുമ്പ് തന്റെ പക്കലുണ്ടായിരുന്ന ബാക്കി സ്വർണ്ണാഭരണങ്ങള്‍ റൂമില്‍ സുരക്ഷിതമായി വച്ചതായി ശ്രീദേവി പൊലീസിന് മൊഴി നല്കി.റിസപ്ഷന് ശേഷം രാത്രി 11.30യോടെ തിരികെ റൂമിലേക്ക് എത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം താൻ അറിയുന്നതെന്ന് ശ്രീദേവി വ്യക്തമാക്കി. രണ്ട് ജോഡി കമ്മലുകളും ഒരു നെക്ലേസും അടങ്ങുന്ന 725 ഗ്രാം ആഭരണങ്ങളാണ് കളവ് പോയത്.
താൻ ആഭരങ്ങള്‍ ധരിക്കുന്നതിനിടയില്‍ വീട്ടുജോലിയ്ക്ക് നില്ക്കുന്ന സ്ത്രീ മുറിയിലേക്ക് കയറി വന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ശ്രീദേവി പൊലീസിന് മൊഴി നല്കി. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.