കനത്ത ചൂടും ശക്തമായ കാറ്റും: കാലം തെറ്റിയെത്തിയ കാട്ടുതീ, വേഗത്തിൽ പടരുന്നു, കാലിഫോര്‍ണിയയില്‍ രണ്ടിടത്ത് അപകട മുന്നറിയിപ്പ്, താമസക്കാരോട് വീടുകള്‍ ഒഴിയാൻ ആവശ്യപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ റിവർസൈഡ് കൗണ്ടിയില്‍ കാട്ടുതീ പടരുന്നു. കനത്ത ചൂടും മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ വീശുന്ന കാറ്റും തീ ആളിപ്പടരാൻ കാരണമായി.

ഇതിനകം 4,000 ഏക്കറിലധികം സ്ഥലത്ത് തീ പടർന്നു. വേനല്‍ക്കാല ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് തീ വേഗത്തില്‍ പടരാൻ കാരണമായത്. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാൻ സാധ്യതയുള്ളതിനാല്‍ ഈ ഭാഗത്തെ താമസക്കാരോട് വീടുകള്‍ ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു.

കാലിഫോർണിയയില്‍ സാധാരണയായി വേനല്‍ക്കാലത്താണ് കാട്ടുതീ ഉണ്ടാകാറുള്ളതെങ്കിലും, ഇത്തവണ വസന്തകാലത്ത് ഇത്തരത്തില്‍ വലിയ തീപിടുത്തം ഉണ്ടായത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഈ ഭാഗത്ത് ഒരേസമയം രണ്ട് വലിയ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാൻ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് തടസ്സമാകുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും പ്രാദേശിക ഭരണകൂടം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !