പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സര്‍ക്കാര്‍:, വനിതാസംവരണ ഭേദഗതി ബില്‍ പാസാക്കാൻ വീണ്ടും ചേരും; ഏപ്രില്‍ മാസം ഈ തീയതികളിലാണ് ചേരുക,

ന്യുഡൽഹി : വനിതാ സംവരണ ഭേദഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും.

പതിനാറ് മുതല്‍ പതിനെട്ട് വരെ മൂന്ന് ദിവസമായിട്ടാകും സമ്മേളനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ അവസാനിച്ചപ്പോള്‍ പതിനാറ് വരെയാണ് രാജ്യസഭ സഭ നിർത്തിവച്ചതായി അറിയിച്ചത്. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തില്‍ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ സ്ത്രീകളുടെ വോട്ട് ഉറപ്പാക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. അതേസമയം ബംഗാളില്‍ വോട്ടെടുപ്പ് കഴിഞ്ഞ് അടുത്തമാസം ഇനി സഭ ചേർന്നാല്‍ മതിയെന്നാണ് പ്രതിപക്ഷ നിലപാട്. അമരാവതിയെ ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനമാക്കിയുള്ള ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കി. ബില്‍ പാസാക്കുന്നത് കാണാൻ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിൻ്റെ മകനും മന്ത്രിയുമായ നര ലോകേഷ് പാർലമെൻ്റില്‍ എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !