ആശങ്ക:യുഎസ് എന്തോ പ്ലാൻ ചെയ്യുന്നു: അടുത്ത 72 മണിക്കൂറുകള്‍ അതിനി‌ര്‍ണായകം, ഉന്നത ഉദ്യോഗസ്ഥരെല്ലാം വൈറ്റ് ഹൗസില്‍ എത്തി,

വാഷിംഗ്ടണ്‍: ഇറാനുമായുള്ള വെടിനിർത്തല്‍ ഉടമ്പടി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലേക്ക് ഒഴുകിയെത്തി.

ശനിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ഈ തിരക്കിട്ട നീക്കങ്ങള്‍ മേഖലയില്‍ വലിയ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്. ചർച്ചകള്‍ക്കിടയില്‍ ഇറാൻ ചില കൗശലങ്ങള്‍ പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ അടിയന്തര നീക്കങ്ങള്‍.

വാരാന്ത്യത്തിലും വാഷിംഗ്ടണില്‍ തുടരുന്ന ട്രംപ്, ദേശീയ സുരക്ഷാ ടീമിലെ പ്രമുഖരുമായി നിരന്തരം ചർച്ചകള്‍ നടത്തുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോണ്‍ റാറ്റ്‌ക്ലിഫ്, ജനറല്‍ ഡാൻ കെയ്ൻ എന്നിവർ വൈറ്റ് ഹൗസിലെത്തുകയും ചർച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. നിലവില്‍ വിർജീനിയയിലെ തന്റെ ഗോള്‍ഫ് കോഴ്സിലുള്ള ട്രംപ്, അവിടെയിരുന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

നയതന്ത്ര ചർച്ചകള്‍ ഒരുവശത്ത് നടക്കുമ്പോഴും, വെടിനിർത്തല്‍ കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് ഈ യോഗങ്ങള്‍ ചേരുന്നതെന്നാണ് സൂചന. ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, എച്ച്‌.എച്ച്‌.എസ് സെക്രട്ടറി ആർ.എഫ്.കെ ജൂനിയർ എന്നിവരും വൈറ്റ് ഹൗസിലുണ്ട്. ഒരു ഔദ്യോഗിക യോഗം ചേർന്നോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നയതന്ത്രം പരാജയപ്പെട്ടാല്‍ മേഖലയില്‍ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നത് ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. അടുത്ത 72 മണിക്കൂറുകള്‍ പശ്ചിമേഷ്യൻ സമാധാനത്തിന് അതീവ നിർണ്ണായകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !