ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക ഇറക്കിയത് ഏറ്റവും അപകടകാരികളായ സേനാ ടീമിനെ,

ടെഹ്റാന്‍: മൂന്ന് ലക്ഷം കരസൈനികരുള്ള ഇറാനില്‍ കടന്നുചെന്ന് യുഎസിന്റെ പൈലറ്റിനെ രക്ഷിക്കുക എന്ന ദുഷ്കരദൗത്യം നിര്‍വ്വഹിക്കാന്‍ അമേരിക്ക ഇറക്കിയത് അവരുടെ ഏറ്റവും അപകടകാരികളായ സേനാ ടീമിനെയാണ്.

യുഎസ് സീല്‍ ടീം 6 എന്നറിയപ്പെടുന്ന ഈ സംഘമാണ് പണ്ട് ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ കടന്നു ചെന്ന് പാകിസ്ഥാന്‍ പോലും അറിയാതെ വധിച്ചത്.

മരണം പുല്ലാക്കിയവര്‍. അവരാണ് യുഎസ് സേനയിലെ സീല്‍ ടീം 6. 2011 മെയ് 2ന് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയര്‍ എന്ന ദൗത്യവുമായി പാകിസ്ഥാനിലെത്തി അവിടെ ഒരു വീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്ന ഒസാമ ബിന്‍ ലാദനെ പാകിസ്താന്‍ പോലും അറിയാതെ വധിച്ചവരാണ് സീല്‍ ടീം 6.

 പാകിസ്ഥാന്‍ പോലും അറിയാതെയായിരുന്നു പാകിസ്ഥാനില്‍ കയറി യുഎസ് സീല്‍ ടീം 6 അടിച്ചത്. ജീവിതവും മരണവും പുല്ലാക്കിയവരാണ് യുഎസ് സീല്‍ ടീം. പാകിസ്ഥാന്റെ റഡാറുകളില്‍ പതിയാത്ത സ്റ്റെല്‍ത്ത് വിമാനത്തില്‍ അവര്‍ ഒസാമ ബിന്‍ ലാദന്‍ ഒളിച്ചുകഴിയുന്ന വീടിന്റെ കോമ്പൗണ്ടിലേക്ക് കടന്നു. പിന്നീട് വാതില്‍പ്പൊളിച്ച്‌ കയറി വെടിവെപ്പ് തുടങ്ങി. 

ഒസാമയ്‌ക്ക് കാവല്‍ നിന്നിരുന്ന ഭീകരരെ വധിച്ചു. അതിന് ശേഷം വീടിന്റെ മൂന്നാം നിലയില്‍ ഉള്ളത് ഒസാമ ബിന്‍ ലാദന്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വെടിവെച്ച്‌ കൊന്നത്. ഒസാമ ബിന്‍ ലാദന് സ്മാരകം ഉയരാതിരിക്കാന്‍ ലാദന്റെ മൃതദേഹം നടുക്കടലില്‍ ഇടുകയായിരുന്നു.

ഇറാനിലും യുഎസ് സീല്‍ ടീം 6 നെ ഇറക്കിയത് അങ്ങേയറ്റം ദുഷ്കരമായ ദൗത്യം നിറവേറ്റാനാണ്. ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ട പൈലറ്റിന്റെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ദൗത്യം. മൂന്ന് ലക്ഷം പേരുള്ള ഇറാനിലെ ഐആര്‍ജിസി എന്ന പ്രത്യേക സേനയുടെ സാന്നിധ്യമുള്ള ഇടത്തിലേക്കാണ് പൈലറ്റിനെ അന്വേഷിച്ച്‌ പോകേണ്ടത്. എന്തും സംഭവിക്കാം. 

പക്ഷെ യുഎസ് സീല്‍ ടീം 6 പൈലറ്റിനെ രക്ഷിച്ചെടുത്ത് കൊണ്ടുവരികയായിരുന്നു. നേവി സീല്‍സ് എന്നാണ് ഇവരെ വിശേഷിപ്പിക്കുക എങ്കിലും യുഎസ് സേനയിലെ കര, നാവിക, വ്യോമ മേഖലകളുടെ സംയുക്ത സേനയാണിത്.

ഏപ്രില്‍ 3നാണ് അമേരിക്കയുടെ എഫ്15ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടത്. പൈലറ്റ് ഉടന്‍ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഈ പൈലറ്റ് ഇറാന്റെ മലനിരകളില്‍ ഒറ്റപ്പെട്ടു. യുഎസ് സൈന്യത്തില്‍ പൈലറ്റുമാര്‍ക്ക് നല്‍കുന്ന അതീവ കഠിനമായ അതിജീവന പരിശീലനമാണ് ഇവിടെ അദ്ദേഹത്തിന്റെ തുണയ്‌ക്കെത്തിയത്.

കാണാതായ സൈനികനെ കണ്ടെത്താന്‍ ഇറാന്‍ സൈന്യം മാത്രമല്ല, പ്രദേശവാസികളും രംഗത്തിറങ്ങി. സൈനികനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നാലെ, ശനിയാഴ്ച രാത്രി അതീവ രഹസ്യമായി ഇറാന്‍ മണ്ണിലിറങ്ങിയ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സംഘം കേണലിനെ രക്ഷപ്പെടുത്തി.

യു.എസിന്റെ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന രക്ഷാദൗത്യങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇറാന്‍മലനിരകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന സൈനികനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യു.എസ് സീല്‍ 6 ടീം പ്രത്യേകസംഘം പുറത്തെത്തിച്ചത്.

യുഎസ് സീല്‍ ടീം 6ന്റെ ജനനം ഇറാനില്‍ 1980ല്‍ നടന്ന മറ്റൊരു ദൗത്യത്തില്‍ നിന്നും1980ല്‍ ഒരു ദൗത്യം ഇറാനില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സീല്‍ ടീം രുപീകരിക്കുന്നത്.

യു.എസിന്റെ ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ എന്ന അമേരിക്കന്‍ സേനയുടെ ദൗത്യം ഇറാനില്‍ പരാജയപ്പെട്ടിരുന്നു. ഈഗിള്‍ക്ലോ ദൗത്യത്തിന്റെ ഭാഗമായ ഹെലികോപ്ടര്‍ യാത്രവിമാനവുമായി കൂടിയിടിച്ച്‌ എട്ട് പേര്‍ മരിക്കുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടുവെങ്കിലും അന്ന് ഈ ദൗത്യത്തിനായി രൂപീകരിച്ച സീല്‍ ടീം യു.എസിന്റെ പ്രധാനപ്പെട്ട ദൗത്യസംഘമായി പിന്നീട് മാറി.

ഔദ്യോഗികമായി നേവല്‍ സ്‌പെഷ്യല്‍ വാര്‍ഫെയര്‍ ഡെവലപ് മെന്‍റ് സംഘം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ സംഘത്തിന്റെ പ്രധാന ചുമതലകള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ദിമോചനവുമാണ്. 30 വയസ്സുകാരായിരിക്കും പൊതുവേ ഈ ടീമിലെ അംഗങ്ങളുടെ പ്രായം. ഏകദേശം യുഎസ് സീല്‍ ടീം 6ല്‍ 8000 മുതല്‍ 9000 വരെ അംഗങ്ങളുണ്ട്.


2011ലെ ഒസാമ ബിന്‍ലാദന്റെ വധം, 2009ല്‍ സൊമാലയിന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും യു.എസ് ചരക്ക് കപ്പലിനെ മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ ദൗത്യം എന്നിങ്ങനെ ജീവനപണയം വെച്ചുള്ള ദൗത്യത്തിലെല്ലാം യുഎസ് സീല്‍ ടീം 6 ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !