വാടകമുറിയില്‍ തൊഴിലാളി മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി അറസ്റ്റില്‍,

തിരൂർ: നാളിശ്ശേരിയിലെ വാടകമുറിയില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അതിഥിത്തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടില്‍ 55-കാരനായ മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബംഗാള്‍ സ്വദേശിയായ താരിഫുള്‍ ഹഖിനെയാണ് പൊലീസ് പിടികൂടിയത്.

ഏപ്രില്‍ 14-ന് രാത്രി ഇരുവരും ഒരുമിച്ച്‌ വാടകമുറിയില്‍ താമസിച്ചിരുന്നു. എന്നാല്‍ 15-ന് രാവിലെ 7 മണിയോടെ കെട്ടിട ഉടമ മുറി പരിശോധിക്കാനെത്തിയപ്പോള്‍ മുഹമ്മദ് ഷാഫി മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടു. അതേസമയം മുറിയില്‍ ഉണ്ടായിരുന്ന താരിഫുള്‍ ഹഖ് ഉടമയെ കണ്ട ഉടൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഹമ്മദ് ഷാഫിയുടെ തലയുടെ പിന്നില്‍ രക്തം തളംകെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് സംശയം ശക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ താരിഫുള്‍ ഹഖിനെ ഏതാനും കിലോമീറ്റർ അകലെ നിന്ന് പിടികൂടുകയായിരുന്നു.
മുഹമ്മദ് ഷാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ ഫൊറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. പ്രതിയെ അവിടെയെത്തിച്ച്‌ തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഭാര്യ: കെ.വി. ഫാത്തിമമക്കള്‍: മുഹീദ, ഷുഹൈബ്, മുർഷിദ മരുമക്കള്‍: മുഹമ്മദ് ഹുവൈസ് കൈത്തക്കര, ഉസൈല്‍ കുണ്ടുങ്ങല്‍

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !