ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മിഠായി വിതരണം; കാശ്മീർ സ്വദേശി പിടിയിൽ, പൊലീസ് അന്വേഷണം,

ഗുരുവായൂർ: ക്ഷേത്ര പരിസരത്തു നിന്ന് കഴിഞ്ഞ ദിവസം 'ഈദ് മുബാറക്' എന്നെഴുതിയ മിഠായി കവർ ലഭിച്ചതിനെ തുടർന്ന് പൊലീസും ദേവസ്വവും വിശദമായ അന്വേഷണം നടത്തി.

ക്ഷേത്രത്തിനു പുറത്ത് ഒരു കുട്ടിയുടെ കയ്യില്‍ കണ്ട കവർ തമിഴ്നാട് സ്വദേശിയായ ഭക്തയാണ് ക്ഷേത്രം കാവലില്‍ ഉണ്ടായിരുന്ന പൊലീസിനെ ഏല്‍പിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്ത് ആരെങ്കിലും മിഠായി വിതരണം നടത്തിയോ എന്ന് ദേവസ്വവും പൊലീസും അന്വേഷിച്ചു. ക്ഷേത്രമാകെ അരിച്ചു പെറുക്കി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും ദേവസ്വവും പൊലീസും നടത്തിയെന്നും അസാധാരണമായി ഒന്നും കണ്ടെത്തിയില്ലെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുണ്‍കുമാർ പറഞ്ഞു.

ഇതേ ദിവസം തന്നെ ക്ഷേത്രം കിഴക്കെ നടയിലെ കംഫർട്ട് സ്റ്റേഷനു സമീപത്ത് ചുറ്റിത്തിരിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്നതെന്ന് സംശയിക്കുന്ന കശ്മീർ സ്വദേശിയായ യുവാവിനെ പരിസരത്തുണ്ടായിരുന്നവരുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടി. കശ്മീർ നൗഖാം പൊലീസ് സ്റ്റേഷൻ അതിർത്തിയില്‍ പെട്ട കരിദാർ സ്വദേശി താരിഖ് അൻവറിനെ (47) ടെംപിള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

താരിഖ് അൻവറിനെ കാണാനില്ലെന്നു പറഞ്ഞ് നൗഖാം പൊലീസ് സ്റ്റേഷനില്‍ വീട്ടുകാർ പരാതി നല്‍കിയിരുന്നു എന്നും വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ കേരളത്തിലേക്ക് പുറപ്പെട്ടതായും പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായും 'ഈദ് മുബാറക്' എന്ന് പുറംകവറില്‍ എഴുതിയ മിഠായി കശ്മീരി സ്വദേശി താരിഖ് അഹമ്മദ് ക്ഷേത്രത്തില്‍ വിതരണം ചെയ്തതായി വിവരം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചു. ഇക്കാര്യത്തില്‍ പൊലീസും ദേവസ്വവും സത്യാവസ്ഥ പൊതു ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !