ബംഗളൂരു: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി.
പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിലാണ് സംഭവം. പ്രതിഭ(29) മകൻ അഗസ്ത്യ(11 മാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതിനെ തുടർന്ന് സങ്കടം സഹിക്കാനാകാതെയാണ് യുവതി കൈത്തണ്ട മുറിച്ച ശേഷം തൂങ്ങിമരിച്ചത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലാണ് മരിച്ച പ്രതിഭ.കഴിഞ്ഞ ദിവസമാണ് സംഭവം. പ്രതിഭയും മകൻ അഗസ്ത്യയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാൻ പ്രതിഭ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തില്‍ വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുന്നത്.
പ്രതിഭ തിരിച്ചെത്തിയപ്പോള്‍ തന്റെ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുഃഖിതയായ യുവതി വീട്ടിലുണ്ടായിരുന്ന പാരസെറ്റമോള്‍ ഗുളികകള്‍ കഴിച്ച് ആദ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പിന്നാലെ കൈത്തണ്ട മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.വൈകുന്നേരം ആറരയോടെ മഹന്തേഷ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഒടുവില്‍ സ്പെയർ താക്കോല്‍ ഉപയോഗിച്ച് വീട്ടില്‍ കയറിയപ്പോളാണ് ഭാര്യയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പ്രതിഭ എഴുതിയ ആത്മഹത്യാക്കുറിപ്പും 15 ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തന്റെ മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയാണെന്നും കുറ്റബോധത്തോടെ ജീവിക്കാൻ കഴിയില്ലെന്നും പ്രതിഭയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഗുളികകള്‍ കഴിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ആദ്യം ശ്രമിച്ചുവെങ്കിലും ഒടുവില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നും ആത്മഹത്യാ കുറിപ്പില്‍ പരാമർശിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഭൈരവേശ്വരനഗറിലെ വാടക ഫ്ലാറ്റില്‍ താമസിച്ചുവരികയാണ് കുടുംബം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.