രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ട്' :21ാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി,

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു.

വനിതാ സംവരണ ബില്ലിന് രാജ്യത്തെ കോടിക്കണക്കിന് അമ്മ പെങ്ങന്മാരുടെ ആശീര്‍വാദമുണ്ടെന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ പുതിയ ചിറകുലഭിക്കാന്‍ പോകുന്നുവെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 'നാരി ശക്തി വന്ദന്‍ സമ്മേളനത്തെ' അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

സംസ്ഥാന നിയമസഭകള്‍ മുതല്‍ പാര്‍ലമെന്റ് വരെ നീളുന്ന പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കാനുള്ള സമയമാണിത്. ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടക്കുമെന്നും മോദി പറഞ്ഞു. സാമൂഹിക നീതി വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം ഭൂതകാല ദര്‍ശനങ്ങളെ യാഥാര്‍ത്ഥ്യമാക്കുമെന്നും സാമൂഹിക നീതിയെ ഭരണത്തിന്റെയും തീരുമാനമെടുക്കല്‍ പ്രക്രിയയുടെയും അവിഭാജ്യ ഘടകമാക്കുമെന്നും മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !