മണിയുടെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമത്: അന്ന് തീരുമാനിച്ചു മകള്‍ക്ക് ശ്രീലക്ഷ്മി എന്ന പേരിടാൻ, നിത്യതയിൽ മറഞ്ഞ മണിച്ചേട്ടൻ്റെ ഓർമ്മകളുമായി അനുജൻ,

കൊച്ചി: കലാഭവൻ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് മണിയുടെ സഹോദരൻ ആർഎല്‍വി രാമകൃഷ്ണൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.

കുറിപ്പില്‍ മകള്‍ക്ക് ശ്രീലക്ഷ്മി എന്ന പേര് നല്‍കാനിടയായ സാഹചര്യത്തെക്കുറിച്ചും രാമകൃഷ്ണൻ പറയുന്നുണ്ട്. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നെന്ന് രാമകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി, ഇന്ന് അവള്‍ പഠിച്ച്‌ വലിയ കുട്ടിയായി. ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു'- രാമകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍.

 അന്ന് മണിചേട്ടൻ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യല്‍ ജൂറി അവാർഡ് വാങ്ങാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തിയമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. അവാർഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും ഡെലിവറി കഴിഞ്ഞു. പെണ്‍കുഞ്ഞ്.. മണി ചേട്ടൻ തന്റെ കുഞ്ഞു മകളെ കൈയില്‍ എടുത്ത് മനസില്‍ മന്ത്രിച്ചു. ലക്ഷ്മി എന്ന പേര്.

അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവള്‍ പഠിച്ച്‌ വലിയ കുട്ടിയായി.... ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു... അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.

അടുത്തിടെ ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയ സന്തോഷവാർത്ത ആർഎല്‍വി രാമകൃഷ്ണൻ പങ്കുവച്ചിരുന്നു. ചേട്ടന്റെ ആഗ്രഹം പോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണെന്നാണ് രാമകൃഷ്ണൻ അറിയിച്ചത്. 

എറണാകുളം ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയൻസിലാണ് ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയത്. ചാലക്കുടിയിലെ വീടായ 'മണികൂടാരത്തില്‍' തന്നെയാണ് മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും താമസിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !