സൂക്ഷിച്ചാൽ ദു:ഖിക്കണ്ട, അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

സൂക്ഷിച്ചാൽ ദു:ഖിക്കണ്ട, അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവധിക്കാലത്ത് ഒട്ടുമിക്ക കുട്ടികളും കായിക വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്.

മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ, കുട്ടികളില്‍ പലരും കായിക വിനോദങ്ങളില്‍ നിന്ന് മാറി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

വിനോദങ്ങള്‍ക്കൊപ്പം തന്നെ മക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയും ഉറപ്പാക്കേണ്ടതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരിചയമില്ലാത്ത ആളുകളുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കണം. ഫോട്ടോ, വീഡിയോ, ഫോണ്‍ നമ്പര്‍, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് പഠിപ്പിക്കണം.

സംശയാസ്പദമായ ലിങ്കുകള്‍, ഗെയിമുകള്‍, ആപ്പുകള്‍ എന്നിവ തുറക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും കേരള പൊലീസിന്റെ കുറിപ്പില്‍ പറയുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !